എടയൂർ:യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി എടയൂർ കെ.എം.യു.പി. സ്‌കൂളിലെ സ്‌കൗട്ട്, ഗൈഡ്, കബ്, ബുൾബുൾ, ബണ്ണീസ്, ജെ.ആർ.സി. വിഭാഗങ്ങളും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി റാലി നടത്തി. 'നോ വാർ' ഹ്യൂമൻ ഫോർമേഷനും ഒരുക്കി. യുദ്ധവിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസ്സും സഡാക്കോ കൊക്ക് നിർമ്മാണവും നടന്നു.പരിപാടി പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ കെ.വി. സുധീർ, സി.പി. ഷഹർബാൻ, വി. ഹഫീസ് മുഹമ്മദ്, എം. ഷറഫുദ്ദീൻ, ഐശ്വര്യ അനൂപ്, പി. രമ്യ, കെ. ഷൈജി, എം.പി. സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |