മഞ്ചേരി: മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഞ്ചേരി ജനറൽ ആശുപത്രി വിഷയവും താത്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാത്തതും ഡോക്ടർമാരുടെ കുറവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു പ്രവർത്തകർ കരിങ്കൊടി വീശിയത്. യൂത്ത് കോൺഗ്രസ് മഞ്ചേരി മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കേയിൽ അടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |