ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർപേഴ്സണായി റിട്ട. ജഡ്ജി സുധാൻഷു ധൂലിയെ നിയമിച്ചു. കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ട് മാസം കൊണ്ട് വിസി നിയമനം പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവർണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സെർച്ച് കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഗവർണർക്കെതിരായി സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്നും സംസ്ഥാനം അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നാണ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |