തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞ ശസ്‌ത്രക്രിയാ ഉപകരണം ഓപ്പറേഷൻ തീയേറ്ററിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. പ്രിൻസിപ്പൽ നടത്തിയ പരിശോധനയിലാണ് 12 ലക്ഷം രൂപ വിലയുള്ള ടിഷ്യു മോസിലേറ്റർ എന്ന ഉപകരണം യൂറോളജി വിഭാഗത്തിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചത്.
മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചത്. ഇക്കാര്യം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. കളവ് പോയെന്ന സംശയവും വീണാ ജോർജ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ഈ ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുകയാണെന്നാണ് ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞത്. ഓപ്പറേഷൻ തീയേറ്ററിൽ തന്നെ ഉപകരണം ഉണ്ടെന്നും പരിശീലനം ലഭിച്ച ഡോക്‌ടർമാർ വന്നാൽ മാത്രമേ ഉപയോഗിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണമായതിനാൽ നിരവധി തവണ ഫോട്ടോ എടുത്ത് കളക്‌ടറേറ്റിലേക്കുൾപ്പെടെ അയക്കേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |