SignIn
Kerala Kaumudi Online
Monday, 06 April 2026 7.13 AM IST

പള്ളിവാസല്‍ വിപുലീകരണ പദ്ധതി, നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Increase Font Size Decrease Font Size Print Page
pv

തിരുവനന്തപുരം: 60 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. 153.9 ദശലക്ഷം യൂണിറ്റ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പള്ളിവാസല്‍ വിപുലീകരണ പദ്ധതിയില്‍ 30 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഉളളത്. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പദ്ധതിയുടെ ജലാശയത്തിലെ അധിക ജലലഭ്യത പ്രയോജനപ്പെടുത്തുകയാണ് വിപുലീകരണ പദ്ധതിയുടെ ലക്ഷ്യം. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സ്ഥാപിച്ച പള്ളിവാസല്‍ പദ്ധതിയുടെ വിളിപ്പാടകലെയാണ് വിപുലീകരണ പദ്ധതിയുടെ നിലയം സ്ഥാപിച്ചിരിക്കുന്നത്.

വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകുന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എ മാരായ എ രാജ, എം എം മണി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം ഐ എ എസ്, ഊര്‍ജ്ജവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐ എ എസ്, , ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഐ എ എസ് ജനറേഷന്‍ വിഭാഗം ഡയറക്ടര്‍ സജീവ് ജി, തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.

മൂന്നാറിലെ കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ സംഭരിച്ച ജലം, ലക്ഷ്മിയാര്‍, നല്ലതണ്ണിയാര്‍, മാട്ടുപ്പെട്ടിയാര്‍ എന്നീ നദികളുടെ സംഗമസ്ഥലമായ ആര്‍. എ. ഹെഡ് വര്‍ക്സില്‍ നിന്ന് ടണല്‍ വഴി തിരിച്ചുവിട്ട് പെന്‍സ്റ്റോക്കിലൂടെ പള്ളിവാസലിലെ വൈദ്യുതി നിലയത്തില്‍ എത്തിച്ചാണ് നിലവിലെ പള്ളിവാസല്‍ പദ്ധതിയില്‍ ഉത്പാദനം നടത്തിവരുന്നത്. ജലാശയത്തിലെ അധിക ജലലഭ്യതയും നിലവിലെ നിലയത്തിന്റെ കാലപ്പഴക്കവും പരിഗണിച്ചാണ് 60 മെഗാവാട്ട് കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്.

ഏകദേശം 594.37 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. ജലവൈദ്യുത ഉത്പാദനരംഗത്ത് മികച്ചമുന്നേറ്റമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഉണ്ടായത്. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ പദ്ധതിക്കൊപ്പം 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണപദ്ധതികൂടി യാഥാര്‍ഥ്യമായതോടെ കേരളത്തിന്റെ ജലവൈദ്യുത ഉത്പാദനശേഷിയില്‍ 100 മെഗാവാട്ടിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.