കണ്ണൂർ: കുടകിലെ ട്രക്കിംഗിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യയെ കണ്ടെത്താൻ ഉന്നതതലത്തിൽ അതിവേഗം ഇടപെടൽ ഉണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർണാടക മുഖ്യമന്ത്രി, വനംമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി ബന്ധപ്പെടുകയും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശരണ്യയുടെ കുടുംബം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നേരിൽ കണ്ടിരുന്നു.
കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ ശരണ്യയെ കണ്ടെത്തിയ വിവരം ഔദ്യോഗികമായി കെ.സി. വേണുഗോപാലിനെ അറിയിച്ചു.
പരിശീലനം തുണയായി
ട്രക്കിംഗിനിടെ ഒറ്റപ്പെട്ടാൽ എന്തു ചെയ്യണമെന്ന പരിശീലനം ഗുണകരമായെന്ന് ശരണ്യ പറഞ്ഞു. ഒന്നിലധികം ട്രക്കിംഗുകൾ നടത്തിയ പരിചയം, ആത്മവിശ്വാസം ഇവയാണ് കൊടുംകാട്ടിൽ മൂന്നു രാത്രി ഒറ്റയ്ക്ക് അതിജീവിക്കാൻ തുണയായത്.
സാധാരണ ട്രക്കിംഗിനു പോയാൽ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നതാണ്. ഇടയ്ക്ക് ഇതുപോലെ ട്രക്കിംഗ് ചെയ്യാറുണ്ട്. രണ്ടു മൂന്നു ദിവസമായിട്ടും വിവരമില്ലാതായതോടെ ടെൻഷൻ ആയി. കാര്യക്ഷമമായ തിരച്ചിൽ നടത്തിയതിന് കേരളത്തിലെയും കർണാടകയിലെയും പൊലീസിനും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും തിരച്ചിൽ സംഘത്തിനും നന്ദി.-ശരണ്യയുടെ സഹോദരൻ ശ്യാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |