കൊച്ചി: പച്ചാളത്ത് മദ്യപാനത്തിനിടെ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ പ്രതി പച്ചാളം ശാരദാനിവാസിൽ ഷിനോജിനെ (40) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട പച്ചാളം ജനതാകോളനി ലെയ്‌നിൽ തുണ്ടിപ്പറമ്പിൽവീട്ടിൽ അൽ ജൂഡ് എബ്രോയുടെ (42) പോസ്റ്റ്മോർട്ടം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തി. തലയ്ത്ത് ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ഫ്രൈയിംഗ് ഫാൻ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
തലയ്ക്ക് പിന്നിലേറ്റ് അടിയാണ് മരണത്തിൽ കലാശിച്ച മുറിവിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുഖത്തും പരിക്കുണ്ട്. സംഭവം നടക്കുമ്പോൾ ഒരുമിച്ചിരുന്ന് മദ്യപിച്ച സംഘത്തിലെ കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്ത് വിട്ടയച്ചു. കേസിൽ ഷിനോജ് മാത്രമാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. മറ്റ് സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. അന്വേഷണം തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |