ന്യൂഡൽഹി: കാറപകടത്തിലെ പരിക്കിൽ നിന്ന് മോചിതനായി വരുന്ന റിഷഭ് പന്ത് ഈ സീസൺ ഐ.പി.എല്ലിലൂടെ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് ഡൽഹി ക്യാപ്പിറ്റൽസ് ടീം മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ്. പന്ത് ഐ.പി.എല്ലിൽ ടീമിനൊപ്പം മുഴുവൻ സമയം ഉണ്ടാകുമെന്നും എന്നാൽ വിക്കറ്റ് കീപ്പറുടെ റോളിൽ കളിക്കാനുള്ള സാധ്യത കുറവാണെന്നും റിക്കി പോണ്ടിംഗ് അറിയിച്ചു. എല്ലാ മത്സരങ്ങളിലും കളിക്കാനിടയില്ലാത്ത പന്ത് ക്യാപ്പിറ്റൽസിന്റെ നായകവേഷത്തിലേക്കും തിരിച്ചെത്തിയേക്കില്ല.
ആറാഴ്ചയാണ് ഇനി ഐ.പി.എല്ലിനുള്ളത്. പരിശീലനം പുനരാരംഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പന്ത്. 2002-ലാണ് കാറപകടത്തിൽ റിഷഭ് പന്തിന് പരിക്കേൽക്കുന്നത്. തുടർന്ന് ശസ്ത്രക്രിയകൾക്ക് ശേഷമാണ് റിഷഭ് ടീമിൽ തിരിച്ചെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |