SignIn
Kerala Kaumudi Online
Tuesday, 21 May 2024 5.39 PM IST

ബ്ലാസ്റ്റേഴ്സിന് മൂന്നാം തോൽവി

isl

ചെന്നൈ: ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായി മൂന്നാം തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ചെന്നൈയിലെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അറുപതാം മിനിട്ടിൽ ആകാശ് സാംഗ്‌വാനാണ് ചെന്നൈയിന്റെ വിജയ ഗോൾ നേടിയത്. 81-ാം മിനിട്ടിൽ അങ്കിത് മുഖർജി രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായതോട പത്ത് പേരായി ചെന്നൈയിൻ ചുരുങ്ങിയെങ്കിലും ഗോൾ വഴങ്ങാതെ മികച്ച പ്രകടനം നടത്തി അവർ അർഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായ മൂന്ന് തോൽവിക്ക് ശേഷമാണ് ചെന്നൈയിൻ വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ഐ.എസ്.എല്ലിന്റെ ആദ്യ പാദത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പാദത്തിൽ ഒരുജയം പോലും നേടാനാകാതെ ഇപ്പോൾ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് 26 പോയിന്റാണുള്ളത്. സീസണിൽ ഏഴാം എവേ മതസരത്തിൽ ബ്ലാസ്‌റ്റേഴ്സിന്റെ നാലാം തോൽവിയാണിത്. ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.