SignIn
Kerala Kaumudi Online
Saturday, 27 July 2024 2.17 PM IST

സൗദി മനസിൽ കണ്ട ലക്ഷ്യം 2030നുള്ളിൽ നടപ്പാക്കണം; ലോക രാജ്യങ്ങൾ പിന്നിലാകുമോ? ഫ്രഞ്ച് കമ്പനി അക്കൗണ്ടിൽ കോടികൾ

saudi-arabia

റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യങ്ങളിൽ ഒന്നായിരുന്നു സൗദി അറേബ്യ. എന്നാൽ അടുത്ത കാലത്തായി സൽമാൻ രാജകുമാരൻ സൗദി അറേബ്യയുടെ ഭരണനേതൃത്വത്തിൽൽ എത്തിയതോടെ വലിയ മാറ്റങ്ങൾക്ക് സൗദി സാക്ഷ്യം വഹിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുക എന്നത്. ഇതേത്തുടർന്ന് മറ്റ് മേഖലകളിലേക്ക് വലിയ നിക്ഷേപം സൗദി നടത്തിയിരുന്നു. അതിൽ ഒന്നാണ് ടൂറിസം മേഖല.

സൽമാൻ രാജകുമാരൻ അവതരിപ്പിച്ച വിഷൻ 2030 പദ്ധതികളിൽ ഏറ്റവും പ്രധാന്യം നൽകിയതും ടൂറിസത്തിനാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്. ഇപ്പോഴിതാ ഈ തീരുമാനത്തിന് കരുത്തുപകരാൻ നിർണായക നീക്കം നടത്തിയിരിക്കുകയാണ് സൗദി. തങ്ങളുടെ ദേശീയ വിമാനക്കമ്പനി 100 എയർബസ് ജെറ്റ് വിമാനങ്ങൾ ഓർഡർ ചെയ്തിരിക്കുകയാണ്.

സൗദിയ എയർലൈനും അവരുടെ ബഡ്ജറ്റ് ക്യാരിയറായ ഫ്‌ളൈ ഡീലും ചേർന്നാണ് ഫ്രഞ്ച് കമ്പനിയായ എയർബസിൽ നിന്നും 105 വിമാനങ്ങൾ ഓർഡർ ചെയ്തത്. 12 എ 320 വിമാനങ്ങളും 93 എ321 വിമാനങ്ങളുമാണ് കമ്പനി ഓർഡർ ചെയ്തത്. 100ൽ കൂടുതൽ വരുന്ന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ 2030 ആകുമ്പോഴേക്കും 150 മില്യൺ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് സൗദിയ എയർലൈൻ വ്യക്തമാക്കി.

ഫെബ്രുവരിയിൽ, എയർബസ് അവരുടെ വാർഷിക വരുമാന റിപ്പോർട്ടിലെ ലാഭത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 800 വാണിജ്യ വിമാനങ്ങളാണ് ആ സമയത്ത് കമ്പനി ഡെലിവറി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 67 എണ്ണം കൂടുതലാണ്. അടുത്തിടെ ബോയിംഗ് വിമാനങ്ങൾക്ക് സംഭവിക്കുന്ന തകരാറുകളും എയർബസിന്റെ ബിസിനസ് വർദ്ധിപ്പിക്കാൻ ഒരു കാരണമാണ്.

2018ലും 2019ലും ബോയിംഗ് വിമാനങ്ങൾ അപകടത്തിൽപ്പെട്ട് 346 പേർ കൊല്ലപ്പെട്ടിരുന്നു. എത്യോപ്യയിലും ഇൻഡോനേഷ്യയിലുമായിരുന്നു അപകടം. കൂടാതെ അലാസ്‌ക എയർലൈൻ അടുത്തിടെ വാങ്ങിയ 737 മാക്സ് 9 വിമാനത്തിന്റെ ഡോർ ആകാശത്ത് വച്ച് തുറന്നുപോയതും ബോയിംഗ് വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു. 130 മുതൽ 180 വരെ സീറ്റുമായി എ321 നിയോ വിമാനങ്ങൾ പുറത്തിറക്കിയതാണ് എയർബസിന് ഏറ്റവും ഗുണമായത്. ഉയർന്ന ഇന്ധനക്ഷമതയുള്ള എഞ്ചിൻ ഉൾപ്പെടുത്തിയത് കൊണ്ട് തന്നെ ഈ വിമാനങ്ങൾ വാങ്ങാൻ കൂടുതൽ കമ്പനികളും താൽപര്യം പ്രകടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, SAUDI ARABIA, LATEST NEWS, GULF NEWS MALAYALAM, EXPAT NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.