കണ്ണൂർ: കൈരളി ബുക്ക് പ്രസിദ്ധീകരിച്ച ജിഷ കൊവൂരിന്റെ വേരൊഴുക്കുകൾ കവിതാസമാഹാരം പ്രകാശനം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പ്രശസ്ത കവി വീരാൻകുട്ടി പു.ക.സ സംസ്ഥാന സെക്രട്ടറി എം.കെ മനോഹരന് നൽകി പ്രകാശനം ചെയ്തു. ജിഷ കൊവൂരിന്റെ രണ്ടാമത്തെ കവിതാ സമാഹരമാണിത്. ആദ്യ കൃതിയായ മനസ്സൊഴിക്കലിന് സംസ്ഥാന തല കോളേജ് വിഭാഗത്തിൽ ചെറുശ്ശേരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൾച്ചറൽ യൂണിറ്റ് ഓഫ് ബാങ്ക് എംപ്ലോയീസിന്റെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. സി.വി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി പ്രശാന്ത് കുമാർ പുസ്തകം പരിചയപ്പെടുത്തി. പി. ഗീത, എൻ. സനിൽ ബാബു, ഒ. അശോക് കുമാർ, പി.കെ രവീന്ദ്രനാഥ്, പി. ഷീല, യാസർ അറാഫത്ത്, ജിഷ കൊവൂർ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |