ക്രൈസ്റ്റ്ചർച്ച് : ന്യൂസിലാൻഡിന്റെ ഇടംകയ്യൻ പേസ് ബൗളർ നീൽ വാഗ്നർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 64 ടെസ്റ്റുകളിൽ നിന്ന് 260 വിക്കറ്റുകൾ നേടിയ 37കാരനായ വാഗ്നർ കിവീസിന്റെ ആൾടൈം ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമനാണ്. 2012ൽ വെസ്റ്റ് ഇൻഡീസിന് എതിരെയായിരുന്നു അരങ്ങേറ്റം. ഈ മാസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഹാമിൽട്ടണിൽ നടന്ന രണ്ടാം ടെസ്റ്റിലാണ് അവസാനമായി കളിച്ചത്. ഈ മത്സരത്തിൽ ഇരു ഇന്നിംഗ്സുകളിൽ നിന്നുമായി രണ്ട് വിക്കറ്റുകൾ നേടി. കിവീസിനായി ടെസ്റ്റിൽ മാത്രമേ കളിച്ചിട്ടുള്ളൂ. അന്താരാഷ്ട്ര ഏകദിനങ്ങളിലും ട്വന്റി-20കളിലും കളിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |