ചെന്നൈ: റൂപേപ്രൈം വോളിബാൾ ലീഗ് മൂന്നാം സീസണിലെ സൂപ്പർ ഫൈവ്സ് മത്സരങ്ങളിൽ ആദ്യജയം ഡൽഹി തൂഫാൻസിന്. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ലീഗ്ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി തൂഫാൻസ്, ബംഗളൂരു ടോർപ്പിഡോസിനെ തോൽപ്പിച്ചത്. സ്കോർ: 15-13, 18-16, 17-15. സന്തോഷാണ് കളിയിലെ താരം. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ബംഗളൂരു ടോർപ്പിഡോസ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും. തുടക്കത്തിൽ മുന്നേറിയ അഹമ്മദാബാദ് മൂന്നാം സ്ഥാനക്കാരായാണ് ലീഗ് റൗണ്ട് പൂർത്തിയാക്കിയത്. നാലാം സ്ഥാനത്തായിരുന്നു ബംഗളൂരുവിന്റെ ഫിനിഷിംഗ്. ലീഗ് റൗണ്ടിൽ ആദ്യ സ്ഥാനങ്ങളിലെത്തിയ അഞ്ച് ടീമുകളാണ് സൂപ്പർ ഫൈവ്സ് റൗണ്ടിൽ ഏറ്റുമുട്ടുന്നത്.
ലൈവ്
സോണി സ്പോർട്സ് നെറ്റ്വർക്കിലും സോണി ലിവിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |