കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് കടപ്പുറത്തെ കൈറ്റ് ബീച്ച് പാർക്ക് ഇന്ന് രാവിലെ 11.30ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും .25 സെന്റിൽ ഒന്നേകാൽ കോടി രൂപ ചെലവഴിച്ചാണ് ഈ പാർക്ക് സ്ഥാപിച്ചത്. റവന്യൂ വകുപ്പ് കൈമാറിയ സ്ഥലത്ത് ടൂറിസം വകുപ്പ് രണ്ടര വർഷം മുമ്പാണ് ജില്ലാ നിർമ്മിതികേന്ദ്രം മുഖേന നിർമ്മാണം പൂർത്തിയാക്കിയത്. ഇ.ചന്ദ്രശേഖരൻ എം.എൽ.എയും മുൻ നഗരസഭാ ചെയർമാൻ വി.വി.രമേശനും മുൻകൈയെടുത്താണ് പദ്ധതിക്ക് അംഗീകാരം നേടിയെടുത്തത്. ആദ്യം 98 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. തുക പിന്നീട് വർദ്ധിപ്പിച്ചു.ഉല്ലാസത്തിനൊപ്പം റസ്റ്റോറന്റ് സൗകര്യവും ഇവിടെയുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വിശ്രമമുറി, കടലും കടലോരവും കണ്ടിരിക്കാനുള്ള സൗകര്യങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം, സെൽഫി പോയിന്റ് എന്നിവയാണ് പാർക്കിലെ സൗകര്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |