കൊച്ചി: പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് ടെക്നോളജീസിന്റെ സഹ സ്ഥാപകനും പ്രമുഖ ടെക്നോളജിസ്റ്റുമായ എൻ. ആർ നാരായണമൂർത്തി നാല് വയസ് പ്രായമുള്ള പേരക്കുട്ടി ഏകാഗ്ര് റോഹൻ മൂർത്തിക്ക് 240 കോടി രൂപ മൂല്യമുള്ള ഓഹരികൾ സമ്മാനമായി നൽകി. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി ഏകാഗ്ര് മാറി. ഇൻഫോസിസിന്റെ പതിനഞ്ച് ലക്ഷം ഓഹരികളാണ് കുട്ടിക്ക് നൽകിയത്. ഇതോടെ നാരായണമൂർത്തിയുടെ ഇൻഫോസിസിലെ ഓഹരി പങ്കാളിത്തം 0.36 ശതമാനമായി കുറഞ്ഞു. നാരായണമൂർത്തിയുടെ ഭാര്യയും രാജ്യസഭ എം.പിയുമായ സുധാമൂർത്തിക്ക് ഇൻഫോസിസിൽ 3,600 കോടി രൂപ മൂല്യമുള്ള 0.86 ശതമാനം ഓഹരികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |