കൊച്ചി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ മൊത്തം 7.3 കോടിയിലേറെ പേർ നികുതി റിട്ടേൺ സമർപ്പിച്ചുവെന്ന് കണക്ക്. നിയമപ്രകാരം ഐ.ടി.ആർ ഫയൽ ചെയ്യേണ്ടവർ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ ഡിസംബർ 31 വരെ ബിലേറ്റഡ് ഐ.ടി.ആർ ഫയൽ ചെയ്യാം. ഇവർക്ക് 5 ലക്ഷം രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ 1000 രൂപയും അതിൽ കൂടുതലാണെങ്കിൽ 5,000 രൂപയും പിഴയൊടുക്കേണ്ടി വരും. കൂടാതെ, നികുതിക്ക് പലിശ ഈടാക്കുകയും മിക്ക ആനുകൂല്യങ്ങൾ നഷ്ടമാകുകയും ചെയ്യും. റീഫണ്ടിൽ കാലതാമസം ഉണ്ടായേക്കാം. വകുപ്പിന്റെ നിരീക്ഷണത്തിൻ കീഴിലുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |