കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജി.എസ്.ടി ഇളവുകൾ പൂർണമായി ഉപഭോക്താക്കൾക്ക് കൈമാറാൻ പിട്ടാപ്പിള്ളിൽ ഏജൻസീസ് ഓഫറുകൾ അവതരിപ്പിക്കുന്നു. ഉത്പന്നങ്ങൾക്ക് ഓണം ഓഫറിലെ ഡിസ്‌കൗണ്ടിന് പുറമേ ജി.എസ്.ടി വിലക്കിഴിവിന്റെ അധിക ലാഭവും ലഭിക്കും. ബിഗ് സ്ക്രീൻ എൽ.ഇ.ഡി ടിവികൾക്ക് 10000 രൂപ വരെയും എ.സികൾക്ക് 5000 രൂപ വരെയും ഡിഷ് വാഷറുകൾക്ക് 6000 രൂപ വരെയും അധിക വിലകുറവ് ലഭിക്കും . ഇൻവെർട്ടർ ബാറ്ററികൾക്ക് 2000 രൂപ വരെയും അടുക്കള ഉപകരണങ്ങൾക്ക് 7-10 ശതമാനം വരെയും വിലയിളവുണ്ട്. പിട്ടാപ്പിള്ളിയിൽ നിന്ന് പർച്ചേസ് ചെയ്യുന്ന 2025 ഭാഗ്യശാലികൾക്ക് ഗൃഹോപകരണങ്ങൾ , സ്വർണനാണയങ്ങൾ, റിസ്സോർട്ട് വെക്കേഷനുകൾ, ഗിഫ്റ്റ് വൗച്ചർ തുടങ്ങിയ സമ്മാനങ്ങളും നൽകും . വിവിധ ബാങ്കുകളും ഫിനാൻസ് കമ്പനികളുമായി സഹകരിച്ചു കസ്റ്റമേഴ്സിന് 25000 രൂപ വരെ കാഷ്ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |