കൊച്ചി: ഒൻപത് ശതമാനം പലിശയിൽ സ്വർണ പണയ വായ്പ ലഭ്യമാക്കി രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ് ഉപഭോക്താക്കൾക്ക് ആശ്വാസമേകുന്നു. പ്രതിമാസ തിരിച്ചടവ് തുക(ഇ.എം.ഐ) ഏർപ്പെടുത്തിയാണ് ഐ.സി.എൽ ഉപഭോക്താക്കൾക്ക് അധിക സേവനമൊരുക്കുന്നത്.
100 രൂപയ്ക്ക് വെറും 75 പൈസയെന്ന ആകർഷകമായ പ്രതിമാസ പലിശയാണ് ഈടാക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഐ.സി.എൽ ഫിൻകോർപ് വിശ്വാസ്യത, സുതാര്യത, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവയുടെ പര്യായമാണ്.
രാജ്യത്തൊട്ടാകെ 300ലധികം ശാഖകളിലായി 35 ലക്ഷം ഉപഭോക്താക്കൾ ഐ.സി.എല്ലിനുണ്ട്. പ്രവർത്തനം വിപുലീരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഐ.സി.എൽ ഫിൻകോർപ് ശാഖകൾ തുറക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡെൽഹി, പശ്ചിമ ബംഗാൾ, ഗോവ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഐ.സി.എല്ലിന് നിലവിൽ ശാഖകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |