
അങ്കമാലി: പുളിയനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെയും പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, കേൾവി പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ്ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് മിനിമോൾ സത്യൻ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.എൻ നന്ദകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.വി.അയ്യപ്പൻ പാറക്കടവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.എസ്.നാരായണൻ, പറക്കടവ് പഞ്ചായത്തംഗങ്ങളായ മീനാ സുരേഷ്, സംഗീത ശ്രീജിത്ത്, പി.ടി.എ പ്രസിഡന്റ് പ്രകാശൻ മാസ്റ്റർ കെ.ജി സന്തോഷ്കുമാർ, എ.എൻ ദീപ്തി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |