SignIn
Kerala Kaumudi Online
Thursday, 30 April 2026 2.15 PM IST

അനധികൃത ഹോസ്റ്റലുകൾ: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി

Increase Font Size Decrease Font Size Print Page
kaumudi
ഫെബ്രുവരി പത്തിന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ അനധികൃത ഹോസ്റ്റലുകൾക്കെതിരെ പരാതി നൽകി മൂന്ന് മാസമായിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി.

നാലാം വാർഡിൽ പ്രവർത്തിക്കുന്ന അഞ്ച് അനധികൃത ഹോസ്റ്റലുകൾക്കെതിരെ ജനുവരി 15 നാണ് ഇതേ വാർഡിലെ താമസക്കാരനായ നമ്പിള്ളിപറമ്പിൽ അനസ് മജിദ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.

ഇത്രയും കാലമായിട്ടും പഞ്ചായത്ത് ലൈസൻസ്, പൊലീസ് ക്ലിയറൻസ് എന്നിവയില്ലാതെ വീടുകളിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കെതിരെ നടപടിയെടുക്കാൻ സെക്രട്ടറി തയാറായില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിൽകിയ പരാതിയിൽ പറയുന്നത്. ഹോസ്റ്റലുകൾ നടത്തുന്നത് അനധികൃതമാണന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പ്രവർത്തനം നിറുത്തിവയ്ക്കാൻ നോട്ടീസ് നൽകിയില്ല. ഇതേ ഹോസ്റ്റലുകൾക്കെതിരെ എഴ് മാസം മുമ്പ് സ്വകാര്യ വ്യക്തി നൽകിയ പരാതിയിലും സെക്രട്ടറി സമാനരീതിയാണ് സ്വീകരിച്ചത്. അനധികൃത ഹോസ്റ്റലുകൾക്ക് ഒത്താശ ചെയ്ത സെക്രട്ടറി ടി. ഹരികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഹോസ്റ്റലുകൾ അടിയന്തരമായി അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

TAGS: LOCAL NEWS, ERNAKULAM, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.