
വിഴിഞ്ഞം: നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ കോൺഗ്രസ് മുക്കോല മണ്ഡലം വൈസ് പ്രസിഡന്റിന് ഗുരുതരപരിക്ക്.വിഴിഞ്ഞം കരടിവിള സ്വദേശി ഷാനു കബീറാണ് തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ,ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലുള്ളത്.യുവാവിനെ രാത്രിയോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം.ഓട്ടോറിക്ഷ തൊഴിലാളിയായ ഷാനു,സവാരി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി കരയടിവിള ജംഗ്ഷന് സമീപമെത്തിയപ്പോഴായിരുന്നു ആക്രമണം.ഓട്ടോയിൽ ഇരുന്ന ഷാനുവിനെ വലിച്ചിറക്കി റോഡിലിട്ട് മർദ്ദിക്കുകയും,ബിയർ ബോട്ടിലും തടിക്കഷ്ണങ്ങളും കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ബിയർ കുപ്പിയുടെ അടിയേറ്റ് ഷാനുവിന് തലയ്ക്ക് മൂന്ന് പൊട്ടലുകളുണ്ട്.കൈകാലുകൾക്കും പരിക്കുണ്ട്.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമി സംഘം രക്ഷപ്പെട്ടു.പരിക്കേറ്റ ഷാനുവിനെ ആദ്യം വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.പ്രതികളിലൊരാൾക്ക് ഷാനുവുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |