പാലക്കാട്: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മേയ് മൂന്നിന് നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ നേരത്തേ എത്തണമെന്ന് ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി അറിയിച്ചു. ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനാൽ രാവിലെ ബസ് സ്റ്റേഷനുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും അമിത തിരക്കുണ്ടാകാൻ സാദ്ധ്യതയുണ്ട്. അവസാന നിമിഷം ഉണ്ടാകുന്ന തിരക്ക് മൂലം വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് നിർദ്ദേശം നൽകിയത്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനയും നടത്തുന്നതിനാൽ അവസാന നിമിഷം തിരക്ക് ഉണ്ടാവാതിരിക്കാനാണ് നിർദ്ദേശം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |