SignIn
Kerala Kaumudi Online
Thursday, 11 July 2024 2.21 AM IST

എല്ലാ പടക്കങ്ങളും ഉഗ്ര ശബ്ദത്തിൽ പൊട്ടാൻ വേണ്ടിയല്ല നിർമ്മിക്കുന്നത്, നാടാകെ പ്രകാശം പരത്തുന്ന പടക്കങ്ങളെ കുറിച്ച് ചില കാര്യങ്ങൾ

explosive-

പടക്കം എന്നാൽ ഉഗ്രസ്‌ഫോടന ശബ്ദ്ത്തിൽ പൊട്ടിത്തെറിക്കുന്ന വസ്തു എന്ന ചിത്രമാണ് ആദ്യം മനസിലുണ്ടാവുക. എന്നാൽ ശബ്ദ നിയന്ത്രണങ്ങൾ ശക്തമാക്കിയ ഇക്കാലത്ത് പടക്കങ്ങൾ വർണ വിസ്മയമാണ്. വർണവിസ്മയങ്ങളുടെ മഴക്കാഴ്ചയാണ് ആസ്വാദകന് ഇവ ഒരുക്കുക. വിനോദത്തിനോ,ആചാരപരമോ ആയി നിർമ്മിക്കപ്പെടുന്ന ചെറു ശബ്ദത്തിൽ പൊട്ടുന്ന സ്‌ഫോടക വസ്തുക്കളാണ് പടക്കങ്ങൾ. ദീപാവലി, വിഷു, ക്രിസ്മസ് ഉത്സവങ്ങൾ തുടങ്ങിയ വേളകളിലാണ് മലയാളികൾ പടക്കം ഉപയോഗിക്കുന്നത്. തൃശ്ശൂർ പൂരം തുടങ്ങിയ ഉത്സവങ്ങളിൽ പടക്കങ്ങളുടെ ഉപയോഗം വളരെ വലുതാണ്.

വർണം നൽകുന്നത്

വിവിധ രാസപദാർത്ഥങ്ങൾ ചേർക്കുന്നതിനാലാണ് പടക്കങ്ങൾ ആകാശത്ത് വർണക്കാഴ്ച ഒരുക്കുന്നത്. മെറ്റൽ ഓക്‌സൈഡുകളും മെറ്റൽ ലവണങ്ങളുമാണ് വിവിധ നിറങ്ങൾക്കായി ഉപയോഗിക്കുന്നത്. ഓരോ നിറത്തിനും ഓരോ ധാതുക്കളാണ് ഉപയോഗിക്കുന്നത്. ടൈറ്റാനിയം, ചെമ്പ്, പൊട്ടാസിയം, അലൂമിനിയം, ലിഥിയം തുടങ്ങിയവ വെള്ള , നീല, വൈലറ്റ്, വെള്ള, ചുവപ്പ് നിറങ്ങൾ ഉണ്ടാക്കുന്നു. പച്ച നിറത്തിനായി ബേരിയം, ഓറഞ്ചിന് കാത്സ്യം, നീലനിറത്തിനായി സീസിയം, വയലറ്റിനായി റുബീഡിയം, മഞ്ഞ നിറത്തിനായി സോഡിയം എന്നീ ലോഹരാസപദാർഥങ്ങളും പടക്കങ്ങളിൽ നിറയ്ക്കുന്നുണ്ട്. എന്നാൽ കാഴ്ചയ്ക്ക് മനോഹാരിത കൂട്ടാനും ശബ്ദത്തിനായും ചില നിരോധിത വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.

വെടിക്കെട്ടുകളിൽ പ്രധാന ഇനമാണ് അമിട്ടുകൾ. മാലപ്പടക്കത്തിൽ ഇടയ്ക്കിടെ ബോളാകൃതിയിൽ തൂക്കിയിടുന്ന അമിട്ടുകൾ ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടുന്നത്. അമിട്ടുകളുടെ നിർമ്മാണത്തിന് നിരവധി വസ്തുക്കളാണ് വേണ്ടത്. കത്തിപ്പടരാനുള്ള ഇന്ധനമായി രാസ വസ്തുക്കളും, കത്താൻ വേണ്ട ഓക്സിജൻ നൽകുന്ന വസ്തുവായി ലോഹലവണങ്ങളും ഓക്‌സൈഡുകളും ഉപയോഗിക്കുന്നു. നിറത്തിന് ശക്തിപകരാനായി ഒരു ക്ലോറിൻ ഡോണറും കാണും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADAKAM, PADAKKAM, EXPLOSSIVE, AMIT, GUND
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.