തിരുവനന്തപുരം: ഇന്നു വിഴിഞ്ഞത്തെത്തുന്ന ആദ്യ ചരക്കുകപ്പലായ സാൻഫെർണാണ്ടോ എന്ന 'അമ്മക്കപ്പൽ"നെ വരവേൽക്കുന്ന ചടങ്ങിലേക്ക് 7000പേർക്കാണ് ഔദ്യോഗിക ക്ഷണം. കപ്പലിന് വാട്ടർസല്യൂട്ട് നൽകിയായിരിക്കും സ്വീകരണം.
മലയാളിയായ പ്രജീഷ് ഗോവിന്ദരാജ് അടക്കം അഞ്ച് ഇന്ത്യാക്കാർ കപ്പലിലുണ്ട്. നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണമൊരുക്കുന്നത്. ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും. മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, വി.ശിവൻകുട്ടി, സജി ചെറിയാൻ, ജി.ആർ. അനിൽ, ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, എം.വിൻസെന്റ് എം.എൽ.എ, അദാനി പോർട്ട്സ് സി.ഇ.ഒ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |