തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുമെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ക്ഷേമനിധി ഫണ്ട് ഉപയോഗിച്ചാണ് ആനുകൂല്യം നൽകുന്നത്. ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. അങ്കണവാടി വർക്കർക്ക് 13000 രൂപയും ഹെൽപ്പർക്ക് 9000 രൂപയും പ്രതിമാസം നൽകുന്നുണ്ട്. 19,629 പേർക്കായി പ്രതിമാസം 3.90 കോടി രൂപ പെൻഷനായി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |