കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ വ്യൂ പോയിന്റിൽ കൂറ്റൻ വാൽ നക്ഷത്രം ഒരുക്കി യുവാക്കൾ. 30 അടി ഉയരത്തിലാണ് റോഡരികിൽ ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ചെങ്ങറ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കൾ നക്ഷത്രം ഒരുക്കിയത്. മുളയും വെള്ളത്തുണിയും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം. നക്ഷത്രത്തിനുള്ളതിൽ 9 ട്യൂബ് ലൈറ്ററുകളാണുള്ളത്. വലിയ മുളൽ നക്ഷത്രം ഉറപ്പിച്ചു നിറുത്തിയിരിക്കുന്നു. അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലൂടെയും കൊന്നപ്പാറ - ചെങ്ങറ റോഡിലൂടെയും സഞ്ചരിക്കുന്നവർക്ക് നക്ഷത്രം മനോഹര കാഴ്ചയാണൊരുക്കുന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ബിനോജ്, മധു, രാഹുൽ, ബാബു, റോജിൻ, സുരേഷ് ബാബു, ബിജിൻ, നവീൻ, ആൽബിൻ, സിജു ബാബു, അലക്സ്, വർഗീസ്, പാപ്പി, ജാൻസൺ എന്നിവർ ചേർന്നാണ് നക്ഷത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇവിടെ മുളം കുടിലുകൾ നിർമ്മിച്ചും അരയന്നതിന്റെ വലിയ ശില്പമുണ്ടാക്കിയും അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് മിററുകൾ സ്ഥാപിച്ചും യുവാക്കൾ ശ്രദ്ധ നേടിയിരുന്നു.
കാണാം നക്ഷത്രത്തിളക്കം
ചെമ്മാനി എസ്റ്റേറ്റിലെ കൈതച്ചക്കത്തോട്ടത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കൊന്നപ്പാറ കിഴക്കേചെമ്മാനിയിൽ നിന്നും പയ്യന്നാമൺ താവളപ്പാറയിൽ നിന്നും നക്ഷത്രം കാണാം. ആവോലിക്കുഴി, പന്ത്രണ്ടേക്കർ, കാക്കര ഭാഗങ്ങളിൽ നിന്നും കൊന്നപ്പാറ അടുകാടിൽ നിന്നും കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയിൽ നിന്നുമുള്ള നക്ഷത്രത്തിന്റെ രാത്രി കാഴ്ച്ചകൾ മനോഹരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |