SignIn
Kerala Kaumudi Online
Friday, 25 October 2024 10.56 AM IST

അട്ടച്ചാക്കൽ കുമ്പളാം പൊയ്‌ക റോഡിൽ തിരക്കിട്ട് ടിപ്പറുകൾ സ്കൂൾ സമയങ്ങളിലും നിയന്ത്രണമില്ലെന്ന് പരാതി

Increase Font Size Decrease Font Size Print Page

കോന്നി: അട്ടച്ചാക്കൽ - കുമ്പളാം പൊയ്‌ക റോഡിൽ രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ ടിപ്പർ, ടോറസ് ലോറികൾ പായുന്നതായി പരാതി. സമീപത്തെ പാറമടകളിൽ നിന്നും ലോഡ് കയറ്റി വരുന്ന ടിപ്പർ, ടോറസ് ലോറികളാണ് ചെങ്ങറ, നാടുകാണി, അട്ടച്ചാക്കൽ എന്നിവിടങ്ങളിൽ വഴിയാത്രക്കാർക്കും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും ഭീഷണിയായി മാറുന്നത്. ഇതുമൂലം പ്രദേശത്തെ കുട്ടികളെ സ്കൂൾ ബസുകളിൽ കയറ്റിവിടാൻ നിൽക്കുന്ന രക്ഷിതാക്കൾക്കും ഭയക്കുകയാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാസ് ഇല്ലാതെ ഓടുന്ന ടിപ്പർ ലോറികളും ഈ കൂട്ടത്തിൽ ഉണ്ട്. രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും ടിപ്പർ ലോറികൾ, ചരക്കു ലോറികൾ ഇവ ഓടാൻ പാടില്ലെന്നാണു നിയമം. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക്, റോഡ് ട്രാൻസ്പോർട്ട് ഓഫീസർക്ക് (ആർ.ടി.ഒ),ഗതാഗത സുരക്ഷാ നിർദേശങ്ങൾ നിലവിലുള്ളതാണ്. എന്നാൽ സ്കൂൾ കുട്ടികൾ തിരക്കിട്ടു പോകുന്ന രാവിലെയും വൈകിട്ടുമുള്ള സമയത്തും ഇവിടെ ടിപ്പർ ലോറികൾ പായുകയാണ്.

വാഹന പരിശോധനയില്ല

കൂടുതൽ തവണ ഓടിയാൽ കൂടുതൽ വരുമാനം ലഭിക്കും എന്നതിനാൽ ടിപ്പറുകൾ അതിവേഗം ഓടിക്കുന്നു. കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങൾ ആയതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ ഇവിടെ കുറവുമാണ്.

...............................................

സ്കൂൾ സമയങ്ങളിലെ ടിപ്പർ, ടോറസ് ലോറികളുടെ ഓട്ടം നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.

പ്രകാശ് കിഴക്കുപ്പുറം

( ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി )

...........

നിയന്ത്രണ സമയം

രാവിലെ എട്ടുമുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും

1. പാസില്ലാതെ ടിപ്പറുകൾ ഓടുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.