കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ 16-ാംനമ്പർ അങ്കണവാടിയിൽ രണ്ടു പതിറ്റാണ്ടുകാലം വർക്കറായി ജോലി നോക്കിയ അശ്വതി.വി ഇനി അങ്കണവാടി സൂപ്പർവൈസറാകും. 2021ൽ പി.എസ്.സി പരീക്ഷയെഴുതി 83-ാം റാങ്ക് നേടിയാണ് അശ്വതി സൂപ്പർവൈസറായത്. ആദ്യ നിയമനം പന്തളം പ്രോജക്ടിലാണ്.
കൃത്യതയോടെ ജോലി നോക്കിയിരുന്ന അശ്വതി മറ്റു ജീവനക്കാരെയും സഹായിക്കുമായിരുന്നു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രഅയപ്പു യോഗത്തിൽ യൂണിയനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അശ്വതിക്ക് ഉപഹാരം നൽകി.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, പഞ്ചായത്ത് സെക്രട്ടറി പി.രാജീവ്, അങ്കണവാടി സൂപ്പർവൈസർമാരായ വൃന്ദ.എസ്, ജ്യോതി ജയറാം, മുൻ സൂപ്പർവൈസർ മഹേശ്വരിയമ്മ, യൂണിയൻ നേതാക്കളായ സിന്ധു പ്രകാശ്, സി.അജിത, സെൽവി ജാക്സൻ, അജിതരാജു, രഞ്ജിലഉദയൻ, എം.മിനി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |