കൊല്ലം: യുവജന ക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രം അവളിടം യുവതി ക്ലബുകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഉയിർപ്പ് ലഹരിവിരുദ്ധ കലാജാഥ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചു റാണി ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെയും വിദ്യാലയങ്ങൾ, കലാലയങ്ങൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിക്കും. 14 വരെയാണ് ജില്ലയിലെ പര്യടനം.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, നഗരസഭ അദ്ധ്യക്ഷൻ എസ്.ആർ.രമേശ്, ബോർഡ് അംഗം സന്തോഷ് കാല, യൂത്ത് കോ ഓഡിനേറ്റർ അഡ്വ. എസ്.ഷബീർ, യുവതി കോ ഓഡിനേറ്റർ മീര.എസ്.മോഹൻ, യൂത്ത് പ്രോഗ്രാം ഓഫീസർ ബിന്ദു, പൊലീസ് - എക്സൈസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |