ശിവഗിരി: ശിവഗിരി ധർമ്മസംഘം അംഗവും മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയുമായിരുന്ന അസ്പർശാനന്ദ സ്വാമി സ്മൃതി സമ്മേളനവും സന്യാസി സംഗമവും 29 ന് വിശ്വഗാജി മഠത്തിൽ നടക്കും. സംഘാടക സമിതി തയ്യാറാക്കിയ കാര്യപരിപാടികൾ ശിവഗിരി മഠത്തിൽ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദക്ക് കൈമാറി. എം.ഡി. സലിം, ചന്ദ്രൻ പുളിങ്കുന്ന്, സതീശൻ അത്തിക്കാട്, എം. രവീന്ദ്രൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |