കൊച്ചി: റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനു (ആർ.എൻ.ഐ.പി.എൽ) ഡി. ക്യു. എസ്സിന്റെ പ്ലാറ്റിനം കാറ്റഗറി വാട്ടർ പോസിറ്റീവ് അക്രഡിറ്റേഷൻ ലഭിച്ചു. 2023ൽ നടത്തിയ ജല ഉപയോഗ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ഡി. ക്യു. എസ് 2024 ഫെബ്രുവരിയിൽ നടത്തിയ വിശദമായ ഓഡിറ്റിനെത്തുടർന്നാണ് അക്രഡിറ്റേഷൻ നൽകിയത്.
സമഗ്രമായ പദ്ധതികളിലൂടെ ജല ഉപഭോഗം കുറയ്ക്കുന്നതിനുള്ള പ്ലാന്റ്, വിശാലമായ മഴവെള്ള സംഭരണം, മലിനജലത്തിന്റെ പരമാവധി പുനരുപയോഗം, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ റെനോ നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യ നടപ്പിലാക്കി. ആർ.എൻ.ഐ.പി.എൽ വിവിധ വ്യാവസായിക ആവശ്യങ്ങൾക്കുള്ള വെള്ളം പുനരുപയോഗം ചെയ്യുന്ന സ്ഥാപനമാണ്.
സുസ്ഥിര ഭാവി ഉറപ്പാക്കുന്നതിന് ജലകാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് ആർ.എൻ.ഐ.പി.എൽ മാനേജിങ് ഡയറക്ടർ കീർത്തി പ്രകാശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |