കൊച്ചി: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമ്മാണ അതുമതിക്കുവേണ്ട പ്ലാൻവരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരത്തോളം എൻജിനിയർമാർ പങ്കെടുത്തു. എറണാകുളം പ്രസ് ക്ലബിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് നഗരസഭയുടെ മുന്നിൽ സമാപിച്ചു. ലെൻസ്ഫെഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് അനിൽകുമാർ കെ.എസ് അദ്ധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി സിമി പ്രജീഷ്, ജില്ലാ ട്രഷറർ ലാലു ജേക്കബ്, വി.ടി. അനിൽകുമാർ, ഷാജി പി.ബി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |