ന്യൂുഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു 78 വയസായിരുന്നു. പൊള്ളലേറ്റതിനെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാർച്ച് 31ന് വീട്ടിൽ പൂജ നടത്തുന്നതിനിടെയാണ് ഗിരിജ വ്യാസിന് പൊള്ളലേറ്റത്. വിളക്കിൽ നിന്ന് ദുപ്പട്ടയിലേക്ക് തീപടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.
2013-2014 കാലയളവിൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ നഗരദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് മന്ത്രിയായിരുന്നു. ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്.[ മൂന്നു തവണ ലോക്സഭാംഗമായി. 1985–90 കാലയളവിൽ രാജസ്ഥാൻ മന്ത്രിസഭയിൽ അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |