കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി ഉപഭോതാക്കൾക്കായി 70 ശതമാനം വരെ ഡിസ്‌കൗണ്ടിന്റെ വമ്പൻ ഓഫറോടെ ഓപ്പൺ ബോക്‌സ് സെയിൽ ആരംഭിച്ചു.
നൂറിലധികം ബ്രാൻഡുകളുടെ ആയിരത്തിലധികം ഉത്പന്നങ്ങൾക്ക് കിടിലൻ ഡിസ്‌കൗണ്ടുകൾ നേടാം. ഹോം അപ്ലയൻസുകൾ, അത്യാധുനിക കിച്ചൺ അപ്ലയൻസുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോൺ ഗാഡ്‌ജെറ്റുകൾ എന്നിവ റെക്കാഡ് വിലക്കുറവിൽ സ്വന്തമാക്കാം.
എയർ കണ്ടീഷണറുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. വില 19,990രൂപയിൽ ആരംഭിക്കുന്നു. സാംസംഗ് 32 ഇഞ്ച് സ്മാർട്ട് ടി.വി 12,330 രൂപ മുതൽ ലഭിക്കും. , നൂതന മോഡൽ റെഫ്രിജറേറ്ററുകളുടെ വില 21,990 രൂപ മുതലാണ്.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 20 ശതമാനം വരെ അധിക കിഴിവ് നേടാനും അവസരമുണ്ട്. ഓഫറുകൾ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |