ന്യൂഡൽഹി: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക ലഭ്യത ഉറപ്പു വരുത്താനും മികവുയർത്താനും ലക്ഷ്യമിട്ട് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) അദ്ധ്യാപക യോഗ്യതാ ചട്ടം പരിഷ്‌കരിച്ച് ഉത്തരവിറക്കി.
10 വർഷം തൊഴിൽ പരിചയമുള്ള ഡോക്ടർമാരെ അസോസിയേറ്റ് പ്രൊഫസർമാരായി നിയമിക്കും. എൻ.ബി.ഇ.എം.എസ് അംഗീകൃത സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സീനിയർ കൺസൾട്ടന്റുമാർക്ക് പ്രൊഫസറാകാം.രണ്ടു വർഷം പരിചയമുള്ള സീനിയർ റസിഡൻസി ഇല്ലാത്തവർക്കും അസിസ്റ്റന്റ് പ്രൊഫസറാകാം. 2022-ലെ ചട്ടം പ്രകാരം 330-ൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ രണ്ടുവർഷത്തെ സേവനമായിരുന്നു അസിസ്റ്റന്റ് പ്രൊഫസറാകാനുള്ള യോഗ്യത. 220 കിടക്കകളുള്ള ആശുപത്രികളെ ഇനി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായി പരിഗണിക്കും.
ഡിഗ്രി,പി.ജി കോഴ്സുകൾ
ഒരേ സമയം
പുതിയ സർക്കാർ മെഡിക്കൽ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഒരേ സമയം ആരംഭിക്കാം.പുതിയ മെഡിക്കൽ കോഴ്സുകൾ തുടങ്ങാൻ ആവശ്യമായ യോഗ്യരായ അദ്ധ്യാപകരെ ഉറപ്പാക്കുകയാണ് ലക്ഷ്യം.
മറ്റ് യോഗ്യതാ
ഇളവുകൾ:
സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫിസർ തസ്തികയിലുള്ള ഡിപ്ലോമാധാരികൾക്ക് അതത് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരാകാം.
എൻ.എം.സി, സർവകലാശാല, സംസ്ഥാന മെഡിക്കൽ കൗൺസിൽ, മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം, സർക്കാർ സംഘടനയുമായി ബന്ധപ്പെട്ട മെഡിക്കൽ ഗവേഷണം എന്നിവയിലുള്ള അഞ്ചു വർഷത്തെ സേവനം അദ്ധ്യാപന പരിചയമായി പരിഗണിക്കും.
രണ്ട് ഫാക്കൽറ്റി അംഗങ്ങളും രണ്ട് സീറ്റുകളുമുണ്ടെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കാം. നേരത്തെ മൂന്ന് ഫാക്കൽറ്റി അംഗങ്ങളും സീനിയർ റസിഡന്റും വേണമായിരുന്നു.
അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയ്ക്ക് പുറമെ മൈക്രോബയോളജി, ഫാർമക്കോളജി ഡിപ്പാർട്ട്മെന്റുകൾക്കും എം.എസ്‌സി, പിഎച്ച്.ഡി യോഗ്യതയുള്ളവരെ ഫാക്കൽറ്റിയായി നിയമിക്കാം
അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, പാത്തോളജി, മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ തുടങ്ങിയ പ്രീ-ക്ലിനിക്കൽ, പാര-ക്ലിനിക്കൽ വിഷയങ്ങളിൽ സീനിയർ റസിഡന്റ് നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസാക്കി.
ബിരുദാനന്തര ബിരുദധാരികൾക്ക് ട്യൂട്ടർ അല്ലെങ്കിൽ ഡെമോൺസ്ട്രേറ്റർ പ്രവൃത്തി പരിചയമുണ്ടെങ്കിൽ അസിസ്റ്റന്റ് പ്രൊഫസറാകാം.
ബ്രോഡ് സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളിലെ സൂപ്പർ സ്പെഷ്യാലിറ്റി യോഗ്യതകളുള്ളവർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകളിൽ നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |