തിരുവനന്തപുരം: ക്ഷേത്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ശബരിമലയിലെ സ്വർണക്കടത്ത് വിഷയം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയനും ദേവസ്വം പെൻഷണേഴ്സ് യൂണിയനും സംയുക്തമായി 8ന് രാവിലെ 11ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും.യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ്,സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ,ജനറൽ സെക്രട്ടറി അഡ്വ.ടി.സി.വിജയൻ,കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |