കോട്ടയം: വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത യുവാവ് അറസ്റ്റിൽ. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയിൽ നിഖിലിനെയാണ് (33) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 24ന് വൈകിട്ട് 7.30 ഓടെ ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ കോളനി ഭാഗത്താണ് സംഭവം. പ്രദേശത്തെ വീടിന്റെ ഹാളിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടു പവനോളം തൂക്കമുള്ള ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ (1,75,000) വില വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത ശേഷം കടന്നു കളയുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരവേ പ്രതിയായ നിഖിലിനെ കാണ്മാനില്ല എന്ന നിഖിലിന്റെ ഭാര്യയുടെ പരാതിയിലും ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. എറണാകുളം പള്ളിമുക്കിൽ നിന്നും ഞായറാഴ്ച്ച നിഖിലിനെ അന്വേഷണസംഘം കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ ഇയാളാണ് മാലമോഷ്‌ടിച്ചതെന്ന് തെളിയുകയുമായിരുന്നു. കഴിഞ്ഞ എട്ടു മാസക്കാലമായി സംഭവസ്ഥലത്തിനടുത്ത് തന്നെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |