ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കായംകുളം പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ പുല്ലം പ്ലാവിൽ ചെമ്പക നിവാസിൽ ചിന്തു എന്ന് വിളിക്കുന്ന അമലിനെയാണ് (25) അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അമലിനെ മുമ്പ് ഒരു തവണ കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുകയും രണ്ട് തവണ ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
അലപ്പുഴ ജില്ലാ പൊലീസ് മേധാവി നൽകിയ ശിപാർശയിൽ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് അമലിനെതിരെ ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കായംകുളം ഡി വൈ.എസ്.പി. ബിനുകുമാറിന്റെയും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പങ്കജാക്ഷന്റേയും മേൽനോട്ടത്തിൽ കായംകുളം സി.ഐ. യുടെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷാഫി, എസ്.ഐ. രതീഷ് ബാബു, പോലീസുകാരായ ദീപക്, ഷാജഹാൻ, മണിക്കുട്ടൻ, ഇയാസ് , അരുൺ, വിനോദ് എന്നിവരാണ് അമലിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |