പത്തനംതിട്ട : ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ളകലാകാരൻമാർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലാരൂപീകരണ ദിനമായ നവംബർ ഒന്നിന് രാവിലെ പത്തിന് സ്മരണാഞ്ജലി അർപ്പിക്കും . അടൂർ ഭാസി , എം.ജി .സോമൻ , പ്രതാപചന്ദ്രൻ , കവിയൂർ രേണുക , അടൂർ ഭവാനി ,അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു , ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ് ,ഗാന്ധിമതി ബാലൻ, കെ.കെ. ഹരിദാസ് ,കോന്നിയൂർ ഭാസ് , പി. അയ്യനേത്ത് , ഓമല്ലൂർ ചെല്ലമ്മ , കവിയൂർ പൊന്നമ്മ , ഇ.കെ. ശിവറാം , പന്തളം ത്രിലോക് സരേന്ദ്രൻപിള്ള , പുല്ലംപള്ളിൽ പി.വി. എബ്രഹാം , നിസാം റാവുത്തർ , എം.ജി ഗോപിനാഥ് എന്നിവരെയാണ് സ്മരിക്കുന്നത് . നവംബർ ഒന്നിന് രാവിലെ പത്തിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത് . ജില്ലയിലെ സാമൂഹ്യ, സാംസ്‌കാരിക , രാഷ്ട്രീയ , സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |