കുമളി : അശാസ്ത്രീയമായി ഇട്ട പൈപ്പ്‌ലൈൻ അപകടം സൃഷ്ടിക്കുന്നു. റോസാപ്പൂ കണ്ടം ഭാഗത്ത് കുമളി ഗേറ്റ് ഹോട്ടലിന് സമീപമാണ് ജി.ഐ പൈപ്പ് കോൺക്രീറ്റ് റോഡിന് മുകളിലൂടെ സ്ഥാപിച്ചിരിക്കുന്നത്.
ഹോട്ടലിന് മുന്നിലൂടെയാണ് റോസാപ്പൂ കണ്ടം ഭാഗത്തുനിന്നും ചക്ളി തെരുവ് ഭാഗത്തേക്കും ബൈക്ക് യാത്രക്കാരും കാൽനട യാത്രക്കാരും കടന്നു പോകുന്നത്.നിരന്തരം വാഹനം കയറിപൈപ്പ് മിനുസപ്പെട്ടിരിക്കുകയാണ് ശ്രദ്ധാപൂർവ്വം ഇരുചക്രവാഹനം ഇതുവഴി കയറി കടന്നു പോയില്ലെങ്കിൽ പൈപ്പിൽ കയറി തെറ്റി വീഴുന്നത് പതിവായിരിക്കുകയാണ്.ഇത്തരത്തിൽ നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.കോൺഗ്രീറ്റ് റോഡിന് മുകളിലൂടെയുള്ള പൈപ്പ് ലൈൻ അടിയന്തരമായികോൺക്രീറ്റ് നടിയിലൂടെ ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇത് സംബന്ധിച്ച് കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |