കൊല്ലം : പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട 7411 കോടി രൂപ സർക്കാർ ലാപ്സാക്കിയിട്ടും നിയമസഭയിൽ ശബ്ദമുയർത്താത്ത എം.എൽ.എയാണ് കോവൂർ കുഞ്ഞുമോനെന്ന് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ. കുന്നത്തൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ദളിത് കോൺഗ്രസ് സംഘടിപ്പിച്ച 'ആത്മാഭിമാനം വീണ്ടെടുക്കൽ' പ്രചാരണ ജാഥ പതാരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണ സീറ്റിൽ നിന്ന് വിജയിക്കുന്നവർക്ക് സ്വന്തം സമുദായത്തോട് പ്രതിബദ്ധത വേണം. ദളിത് ജനവിഭാഗങ്ങൾക്ക് നീതി നിഷേധിക്കപ്പെടുമ്പോഴും ആനുകൂല്യങ്ങൾ നിർത്തലാക്കുമ്പോഴും മൗനം പാലിക്കുന്ന നിലപാടാണ് കുഞ്ഞുമോൻ സ്വീകരിച്ചത്. അതിനാൽ ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദളിത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് ഉണ്ണി കിടങ്ങയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടത്താനം സുരേഷ്, അശോകൻ, രഘുവരൻ, കൈരളി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |