തിരൂർ: ഡ്രൈ ഡേയിൽ വില്പനയ്ക്കായി വീട്ടിൽ മദ്യം സൂക്ഷിച്ച യുവാവിനെ എക്സൈസ് പിടികൂടി . തിരൂർ പൊന്മുണ്ടം ആതൃശേരി സ്വദേശി താഴത്തെ പുരക്കൽ വീട്ടിൽ ടി.പി.സജീവനെയാണ് (42) തിരൂർ എക്സൈസ് ഇൻസ്പക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കരിങ്കപ്പാറയിലെ വീട്ടിലായിരുന്നു മദ്യം ശേഖരിച്ചുവച്ചിരുന്നത്. നേരത്തെയും ഇയാൾക്കെതിരെ മദ്യ വില്പനയ്ക്ക് കേസുണ്ട്. അസിസ്റ്റൻറ് എക്സൈസ് വി.കെ സൂരജ് , അസി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.പി.മുഹമ്മദാലി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എം. കെ. ഷിജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.വി.കണ്ണൻ , കെ.കെ.സുധീഷ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ സി.പി.സജിത എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |