SignIn
Kerala Kaumudi Online
Tuesday, 21 May 2024 9.15 PM IST

തലവേദനയായി മോർഫിംഗ് ചിത്രങ്ങൾ; വിദ്വേഷം തിളപ്പിച്ച് സൈബറിടം

cyber

കണ്ണൂർ:സമൂഹ്യമാദ്ധ്യമങ്ങളിൽ എതിർപാർട്ടിക്കാരുടെ സൈബർ പോരാളികൾ നടത്തുന്ന മോർഫിംഗ് ഫോട്ടോകളിൽ വലഞ്ഞ് സ്ഥാനാർത്ഥികളും നേതാക്കന്മാരും.തിരഞ്ഞെടുപ്പ് അടുക്കുന്തോറും മോർഫിംഗ് ചിത്രങ്ങൾ വലിയൊരളവിൽ തലവേദനയായിരക്കുകയാണ്.തിരഞ്ഞടുപ്പിലെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിൽ.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനൊപ്പം പാലത്തായി പീഡനകേസ് പ്രതിയുടെ ചിത്രം ചേർത്തു കൊണ്ടുള്ള ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ പ്രചരിച്ചത്.വടകര പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നത്. യു.ഡി.എഫും എൻ.ഡി.എയും ആഘോഷിച്ച പോസ്റ്റിലെ യഥാർത്ഥ ചിത്രം പുറത്തുവിട്ട് എൽ.ഡി.എഫ് പ്രതിരോധമൊരുക്കി.സംഭവത്തിൽ ജയരാജൻ നിയമനടപടിയിലേക്ക് കടക്കുകയാണ്. സി.പി.എം പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിൻ കെ.തോമസിന് പകരമാണ് പീഡനകേസ് പ്രതിയുടെ ചിത്രം മോർഫ് ചെയ്ത് കയറ്റിയത്.

തൊട്ടു പിന്നാലെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം നിൽക്കുന്ന ഫോട്ടോയും വ്യാജമായി നിർമ്മിച്ചു പ്രചരിപ്പിച്ചു. എതിർപാർട്ടികൾ നിമിഷ നേരം കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ പരമാവധി ഷെയർ ചെയ്തത്.സംഭവത്തിൽ തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ പ്രചരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പും വക വെക്കാതെയാണ് സൈബർ പോരാളികളുടെ പ്രവർത്തനം. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ കൊവിഡുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുന്ന പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്.

വടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

എതിർസ്ഥാനാർത്ഥികളെയും നേതാക്കളെയും ലക്ഷ്യമിട്ട് മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ ആരോപണങ്ങളും കൊണ്ട് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ശക്തമാക്കിയിട്ടുണ്ട്. പരാതി അറിയിക്കാൻ എല്ലാ ജില്ലയിലും പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും വാട്സാപ് നമ്പറുകൾ നൽകും.ലിങ്ക് വാട്സാപ്പിലോ ഇമെയിലിലോ പരാതി അയച്ചാൽ നടപടി സ്വീകരിക്കും. ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് സമൂഹമാദ്ധ്യമ കമ്പനികളെയും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. പ്രത്യേക സൈബർ ടീമിനെ നിയോഗിക്കാനും പൊലീസിനോട് കമ്മിഷൻ നിർദേശിച്ചിച്ചിട്ടുണ്ട്.

നിയമത്തെ വെല്ലുവിളിച്ച്

സ്ഥാനാർത്ഥിക്കോ പാർട്ടികൾക്കോ എതിരെ തെളിവില്ലാതെ ആരോപണങ്ങൾ

രാജ്യദ്രോഹപരമായതോ വർഗീയമായതോ അക്രമങ്ങൾക്ക് വഴിവയ്ക്കുന്നതോ ആയ പോസ്റ്റുകൾ

ഫോട്ടോ മോർഫ് ചെയ്ത് എതിരാളികൾക്കെതിരെ ഉപയോഗിക്കൽ

ഇത്തരം പോസ്റ്റുകൾ പങ്കുവെക്കൽ

തടയുമെന്ന് മെറ്റ

ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാജപ്രചാരണങ്ങൾക്ക് തടയിടാൻ ഫേസ് ബുക്ക് മാതൃകമ്പനിയായ മെറ്റ.തങ്ങളുടെ സാമൂഹികമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ നീക്കംചെയ്യുമെന്ന് മെറ്റ അറിയിച്ചു. ഇതിനായി കമ്പനിയിലെ വിദഗ്ധരെ നിയോഗിക്കും. നിർമ്മിതബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കങ്ങളെ ഉപയോക്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചുവരുകയാണ്. 2019 മുതൽ കമ്പനി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിക്കുന്നുണ്ടെന്നും മെറ്റ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.