ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബിരേന്ദർ സിംഗ് കോൺഗ്രസിലേക്ക്. ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവച്ചതായി ബിരേന്ദർ സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും മുൻ എം.എൽ.എയുമായ പ്രേംലതയും പാർട്ടി വിട്ടു. ഇരുവരും ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കും. ബിരേന്ദർ സിംഗിന്റെ മകൻ ബ്രിജേന്ദർ സിംഗ് കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ ചേർന്നത്. ന്നാം മോദി സർക്കാറിൽ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രിയായിരുന്നു ബിരേന്ദർ സിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |