ക്വലാലംപൂർ: മലേഷ്യ സൂപ്പർ മാസ്റ്റേഴ്സ് 500 ടൂർണമെൻ്റിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം പ്രീക്വാർട്ടറിൽ കടന്നു. ചൈനീസ് തായ് പേയുടെ ഹുവാംഗ് യു സുൻ - ലിയാംഗ് ടിംഗ് യു സഖ്യത്തെ 21-14 , 21-10 നാണ് ഇന്ത്യൻ ജോഡി കീഴടക്കിയത്.
പുരുഷ സിംഗിൾസ് ക്വാളിഫിക്കേഷൻ റൗണ്ടിൽ മത്സരിച്ച നാല് ഇന്ത്യൻ താരങ്ങളും തോറ്റു.
വനിതാ സിംഗിൾസ് ക്വാളിഫിക്കേഷൻ റൗണ്ടിൽ താനിയ ഹേമന്തും പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |