ന്യൂഡൽഹി: കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മാർഗം രാഹുൽ ഗാന്ധി നേതൃത്വത്തിൽ നിന്ന് പിൻമാറി മറ്റാരെയെങ്കിലും ചുമതലപ്പെടുത്തലാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു. 10 വർഷമായി രാഹുൽ പാർട്ടിയെ പരാജയപ്പെടുത്തുകയാണെന്നും മറ്റൊരാൾക്ക് അവസരം നൽകുന്നില്ലെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.
ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കോട്ടകളിൽ ബി.ജെ.പി സ്ഥാനമുറപ്പിക്കും. പ്രതിപക്ഷ പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായ ബംഗാളിലും തമിഴ്നാട്ടിലും ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. വോട്ട് വിഹിതത്തിൽ പാർട്ടിക്ക് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നും പറഞ്ഞു.
വോട്ട് വിഹിതത്തിൽ തമിഴ്നാട്ടിൽ ബി.ജെ.പി രണ്ടക്കത്തിലെത്തി. തെലങ്കാനയിൽ ഒന്നാമതോ രണ്ടാമതോ എത്തും. ഒഡീഷയിൽ ഒന്നാമത് എത്തുമെന്നത് ഉറപ്പാണ്. ബംഗാളിൽ ഈ തിരഞ്ഞെടുപ്പോടെ നമ്പർ വൺ പാർട്ടിയായി മാറും. 370 സീറ്റുകളെങ്കിലും നേടി ബി.ജെ.പി അധികാരത്തിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |