റായ്പുർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഛത്തീസ്ഗഢിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലും മൊയ്‌ത്രയ്‌ക്കെതിരെ ബിജെപി പരാതി നൽകിയിട്ടുണ്ട്.
ബംഗാളിലെ മമത ബാനർജി സർക്കാരിനെ വിമർശിച്ച അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മൊയ്ത്രയുടെ പരാമർശം. അതിർത്തി സുരക്ഷയ്ക്ക് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവാദിയെന്നും നുഴഞ്ഞുകയറ്റത്തിന് തൃണമൂൽ സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും മൊയ്ത്ര പറഞ്ഞു.
'ഇന്ത്യയുടെ അതിർത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കിൽ നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത്നിന്നു ദിവസവും പതിനായിരങ്ങൾ ഇന്ത്യയിലേക്കു കടന്നു കയറി ഭൂമി കവരുന്നുണ്ടെങ്കിൽ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കുക' മഹുവ മൊയ്ത്ര പറഞ്ഞു. മൊയ്‌ത്രയുടെ പരാമർശം വിവാദമായതോടെ ബിജെപി നേതാക്കളിൽ നിന്ന് മൊയ്ത്രയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |