ടിയാൻജിൻ: എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ വലംകൈയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ തായ് ചീയ. ഷീയുടെ നിർദ്ദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. ഇന്ത്യാ- ചൈന ബന്ധം മെച്ചപ്പെടുത്താനും സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാണ് ചർച്ചയെന്നാണ് റിപ്പോർട്ട്. അതേസമയം,ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഭരണ-സൈനിക നേതൃത്വങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തുന്നത്. ചൈനയ്ക്കുള്ളിലെ ഇന്ത്യാ വിരുദ്ധർക്കുള്ള മുന്നറിയിപ്പായിട്ടാണ് കൂടിക്കാഴ്ചയെന്ന് നയതന്ത്ര വിദഗ്ദർ പറയുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ മോദിക്ക് ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |