ജക്കാർത്ത:ഇൻഡോനേഷ്യയിൽ സർക്കാർ വിരുദ്ധ കലാപത്തിഷൽ മരിച്ചവരുടെ എണ്ണം എട്ടായി.
ഒരാഴ്ച്ചയായി തുടരുന്ന പ്രതിഷേധങ്ങളും ആക്രമങ്ങളും അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും
ശമനമില്ല.കഴിഞ്ഞ ദിവസം തലസ്ഥാനമായ ജക്കാർത്തയിൽ പാർലമെന്റിന് മുന്നിൽ 500ഓളം പേർ പ്രതിഷേധവുമായി എത്തി. നഗരത്തിലെ വിവിധയിടങ്ങളിൽ നൂറ് കണക്കിന് വിദ്യാർത്ഥികളും തെരുവിലിറങ്ങി.പാർലമെന്റ് അംഗങ്ങൾക്കുള്ള വേതനവും ഹൗസിംഗ് അലവൻസും കുത്തനെ കൂട്ടിയതോടെയാണ് സർക്കാർവിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ 21കാരനായ ഡെലിവറി ബോയ് പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതോടെയാണ് കലപം പൊട്ടിപുറപ്പെട്ടത്.
ജക്കാർത്തയ്ക്ക് പുറമേ മറ്റുനഗരങ്ങളിലേക്കും കലാപം ആളിപ്പടർന്നു.തുടർന്ന് ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുഭിയാന്റോ പാർലമെന്റ് അംഗങ്ങൾക്ക് പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പിൻവലിച്ചു. എന്നാലും പ്രതിഷേധം കെട്ടടങ്ങിയില്ല.ഇതോടെയാണ് പോലീസിനെ ഉപയോഗിച്ച് കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. രാജ്യത്തെ കലാപസാഹചര്യം കാരണം ചൈനയില്‍ ൽ നടന്ന എസ്.സി.ഒ ഉച്ചകോടിയിലും പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. നിലവിൽ രാജ്യത്ത് വൻ പോലീസ് സന്നാഹത്തിന് പുറമേ സൈന്യത്തിന്റെ പട്രോളിങ്ങും ശക്തമാക്കിയിരിക്കുകയാണ് . പ്രധാനകേന്ദ്രങ്ങളിൽ സ്‌നൈപർമാരെയും വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |