കാർട്ടൂം: വടക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിലുണ്ടായ ഉരുൾപൊട്ടലിൽ ആയിരത്തിലേറെ പേർ മരിച്ചു. മാറാ പർവതപ്രദേശത്ത് ഞായറാഴ്ചയാണ് ഉരുൾപൊട്ടലുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് സുഡാനിലെ യു.എൻ ഡെപ്യൂട്ടി കോ ഓഡിനേറ്റർ (ഹുമാനിറ്റേറിയൻ) ആന്റണി ഗെരാർഡ് അറിയിച്ചു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയായിരുന്നു. ടർസിൻ ഗ്രാമം പൂർണമായി തകർന്നടിഞ്ഞു. ഒരാൾ മാത്രമാണ് ഇവിടെ രക്ഷപ്പെട്ടത്. റോഡുകൾ തകർന്നതിനാൽ അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനും അവശ്യസാധനങ്ങൾ എത്തിക്കാനും പ്രയാസമാണ്. യു.എൻ അടക്കം രാജ്യാന്തര സംഘടനകളും സ്ഥാപനങ്ങളും സഹായങ്ങൾ നൽകണമെന്ന് എസ്.എൽ.എം അഭ്യർത്ഥിച്ചു. സുഡാൻ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ.എസ്.എഫ്) തമ്മിലുള്ള യുദ്ധത്തെ തുടർന്ന് വടക്കൻ ഡാർഫർ സംസ്ഥാനത്തിലെ നിവാസികൾ മാറാ പർവതനിരകളിലാണ് അഭയം തേടിയിവരാണ് ഉരുൾപൊട്ടലിൽ മരണപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |